banner

ഉറുമ്പുകളുടെ സ്വർണ്ണക്കടത്ത്; വൈറൽ വീഡിയോ

ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കും വിധത്തിൽ ഒരു കൂട്ടം ഉറുമ്പുകൾ സ്വർണ നിറത്തിലുള്ള മാലയുമായി നീങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീളമുള്ള മാലയുടെ ഇരുഭാഗത്തും ഉറുമ്പുകൾ അണിനിരന്ന് നീങ്ങുന്ന ദൃശ്യമാണ് വീഡിയോയിൽ.

ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും നിരവധി പേർ അഭിപ്രായവുമായി രംഗത്തെത്തുകയും ചെയ്തു. അസാധ്യമായി ഒന്നുമില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

‘കുഞ്ഞു സ്വർണക്കടത്തുകാർ. ഏത് ഐപിസി സെക്ഷന്റെ പരിധിയിൽ പെടും’ എന്ന അടിക്കുറിപ്പോടെയാണ് സുശാന്ദ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത് എന്നാണ് വിവരം.

إرسال تعليق

0 تعليقات