Latest Posts

കുരുന്നുകൾ തിരികെ വിദ്യാലയ മുറ്റത്തേക്ക്: പ്രവേശനോത്സവം ആഘോഷമാക്കി അഷ്ടമുടി സ്കൂൾ; ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുകേഷ് എം.എൽ.എ

അഷ്ടമുടി : പുതിയ അധ്യായന വർഷത്തിലേക്കുള്ള പ്രവേശനോത്സവം അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ ഗംഭീരമായി നടന്നു. പി.ടി.എ പ്രസിഡൻ്റ് എം. നൗഷർ അദ്ധ്യക്ഷനായ ചടങ്ങ് കൊല്ലം മണ്ഡലം എം.എൽ.എയും നടനുമായ എം. മുകേഷ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ബി. ജയന്തി മുഖ്യാതിഥിയായിയിരുന്നു. 

പൊതു വിദ്യായാലയങ്ങളുടെ മുഖഛായ തന്നെ മാറുകയാണെന്ന് ചൂണ്ടിക്കാട്ടിയ എം.എൽ.എ മുകേഷ്. അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഹൈടെക് ആക്കുന്നതിലേക്കായി സർക്കാർ രണ്ട് കോടി  അനുവദിച്ചതായും ഉദ്ഘാടന വേളയിൽ അറിയിച്ചു. സ്കൂളിലേക്ക് പുതിയ അധ്യായന വർഷം ആരംഭിച്ചതോടെ കുട്ടികളുടെ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത് ഇത് മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ പ്രചോദമാണെന്ന് ഹൈസ്കൂൾ പ്രഥമാധ്യാപകനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അബ്ദുൽ ഷുക്കൂർ പറഞ്ഞു. പൊതു വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൾ പോൾ ആൻ്റണി. നിലവിലുള്ള സർക്കാർ നയം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൾ പോൾ ആൻ്റണി സ്വാഗതവും ഹൈസ്കൂൾ പ്രഥമാധ്യാപകൻ അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ആർ. രതീഷ്, സലീന ഷാഹുൽ, സുജിത്ത്. എ. ആബാ അഗസ്റ്റിൻ, ദിവ്യാഷിബു തുടങ്ങിയവരും പി.ടി.എ വൈസ് പ്രസിഡൻ്റ് ഷിബു ജോസഫ് പൂർവ്വ വിദ്യാർത്ഥി പ്രതിനിധിയായി ഗോപിനാഥൻ എന്നിവരും പങ്കെടുത്തു.

0 Comments

Headline