banner

ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം കൊയ്ത് അഷ്ടമുടി സ്കൂൾ

ഹയർ സെക്കൻഡറി പരീക്ഷയിൽ അഷ്ടമുടി സ്കൂളിന് മികച്ച വിജയം.  അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ കുട്ടികളിൽ നാല് കുട്ടികൾക്ക് ഫുൾ എ പ്ലസും മൂന്ന് കുട്ടികൾക്ക് അഞ്ച് എ പ്ലസും, എ ഗ്രേഡും നേടാനായി.  1200 ൽ 1170 മാർക്ക് ലഭിച്ച അസ്മിൻ ഷാ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടി.

അസ്മിൻഷാ, ഫാത്തിമ എ എൻ, അദാബിയ റഷീദ്, ജാസ്മിൻ ബി തുടങ്ങിയവർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. മുൻ വർഷങ്ങളിലും മികച്ച വിജയമാണ് അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് വിദ്യാർത്ഥികൾ സമ്മാനിച്ചത്.

Post a Comment

0 Comments