banner

വിമാനത്തിനുള്ളില്‍ വെച്ച് 15കാരന് നേരെ പീഡന ശ്രമം; എയർ ഇന്ത്യ ജീവനക്കാരനെതിരെ കേസ്

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്ത 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. 

സംഭവത്തിൽ എ‌യർ ഇന്ത്യ എക്സ്പ്രസ് ക്രൂവും മുംബൈ സ്വദേശിയുമായ പ്രസാദ് എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയുടെ സ്വകാര്യഭാ ഗങ്ങളിൽ ഇയാൾ സ്പർശിച്ചു. 

ജൂൺ അഞ്ചിനാണ് സംഭവം. കണ്ണൂർ എയർപോർട്ട് പൊലീസാണ് എ‌യർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെതിരെ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

إرسال تعليق

0 تعليقات