banner

ഐടി പാർക്കുകളിലെ ബാർ; നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നൽകാൻ നീക്കം

തിരുവനന്തപുരം : ഐടി പാർക്കുകളില്‍ പുതുതായി തുടങ്ങുന്ന ബാറുകളുടെ നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നൽകാൻ എക്സൈസ് വകുപ്പിന്റെ കരട് വിജ്ഞാപനത്തില്‍ ശുപാർശ. ലൈസൻസ് അനുവദിക്കുക ഐടി കമ്പനികൾക്കായിരിക്കും. ഏതു സ്റ്റാർ പദവിയിലുള്ള ബാർ ഹോട്ടലുകാർക്കാണ് നടത്തിപ്പ് ചുമതല നൽകുന്നതെന്ന കാര്യം സർക്കാർ തീരുമാനം എടുക്കും.

ഐടി പാർക്കുകളിലും ബാർ ലൈസൻസ് അനുവദിക്കാൻ പുതിയ മദ്യനയത്തിലാണ് തീരുമാനമുണ്ടായത്. ബാറുകള്‍ക്കും, ബെവ്ക്കോക്കും, ക്ലബുകള്‍ക്കും ലൈസൻസ് നൽകുന്നതുപോലെ ഐടി പാർക്കുകള്‍ക്കുള്ള പ്രത്യേക ലൈസൻസ് നിയമത്തിൽ ഉൾപ്പെടുത്തും. ക്ലബ് ലൈസൻസ് ഫീസ് 20 ലക്ഷമാണ്. ഇതേ ഫീസ് പാർക്കിലെ ബാറുകള്‍ക്കും വാങ്ങാമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാർശ. പക്ഷെ ഐടി മേഖലയും ടൂറിസവുമെല്ലാം പരിഗണിച്ച് ഫീസ് സർക്കാർ കുറച്ചേക്കും. 

Post a Comment

0 Comments