banner

ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കൊച്ചി : അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമ്പളങ്ങി പള്ളിപ്പറമ്പ് സ്വദേശി ജിജു ജോബ് (35) ആണ് മരിച്ചത്. പിന്നിലൂടെ വന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 7നാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ ജിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Post a Comment

0 Comments