തെക്കൻ കേരളത്തിൽ കല്ല്യാണങ്ങൾക്കും വിശേഷങ്ങൾക്കുമായിരുന്നു ബിരിയാണി ചെമ്പുകൾ വാടകക്ക് നൽകിയിരുന്നത്. എന്നാലിപ്പോൾ സമരായുധമായ ബിരിയാണി ചെമ്പിന് പഴയതിനേക്കാൾ ആവശ്യക്കാരേറെയാണ്. ഡിമാൻ്റ് ഉയർന്നതോടെ വിവാഹ സത്ക്കാരങ്ങൾക്ക് ചെമ്പ് കിട്ടാത്ത അവസ്ഥയാണ്. കോവിഡിന് ശേഷം മന്ദഗതിയിലായിരുന്ന ബിസിനസ് പച്ച പിടിച്ച സന്തോഷത്തിലാണ് ഇവ വാടകയ്ക്ക് നൽകുന്നവരെങ്കിലും ആവശ്യക്കാർക്ക് നൽകാൻ കഴിയാത്ത വിഷമവും ഇവർ പങ്കുവയ്ക്കുന്നുണ്ട്.
ആവശ്യത്തിലേറെ ബിരിയാണി ചെമ്പുകളുണ്ട് ഞങ്ങളുടെ അടുത്ത്. എന്നാൽ സമരത്തിന് പോകുന്നവർ പുതിയ ചെമ്പാണ് ആവശ്യപ്പെടുന്നത്. കോവിഡ് ആയതിനാൽ ബിസിനസ്സ് മോശമായിരുന്നു. ആയതു കൊണ്ട് പുതിയവ വാങ്ങിയിരുന്നുമില്ല. ഡിമാൻ്റ് കൂടുകയാണേൽ പുതിയ വ വാങ്ങുമെന്നും കൊല്ലത്ത് പാത്രങ്ങൾ വാടകക്ക് നൽകുന്ന സംരംഭകൻ പറഞ്ഞു. 150 രൂപ മുതൽ 1000 രൂപ വരെ ഒരു ദിവസത്തേക്ക് വാടക ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സമരങ്ങൾക്ക് കൊണ്ട് പോകുന്ന ബിരിയാണി ചെമ്പ് യഥാസമയം തിരിച്ച് കിട്ടാറില്ലെന്നും കിട്ടുന്ന വക്ക് കേടുപാടുകളുണ്ടാകുന്നുണ്ടെന്നും ചിലർ സമരത്തിന ശേഷം ബിരിയാണി ചെമ്പുകൾ ഉപേക്ഷിച്ച് പോകാറുണ്ടെന്നും പാത്രങ്ങൾ വാടകക്ക് നൽകുന്നവർ പറയുന്നു.
ഈ പരാതി ഒഴിവാക്കാനായി ബിരിയാണി ചെമ്പുകൾ സ്വന്തമായി വാങ്ങാൻ കടകളിലെത്തുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്. വലി പ്പത്തി നനുസരിച്ച് വിലയിൽ വ്യത്യാസം വരും. 3000 രൂപ മുതൽ 12000 രൂപ വരെ വില വരുന്ന ചെമ്പുകൾ വിപണിയിലുണ്ടെങ്കിലും വില കുറഞ്ഞ മോഡലുകൾക്കാണ് ഡിമാൻ്റ ന്ന് കച്ചവടക്കാർ പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നേതാക്കളുടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഓൺലൈനിൽ ബിരിയാണി ചെമ്പ് ഓർഡർ ചെയ്ത പ്രവർത്തകരുമുണ്ട് ഇതിൽ. പ്രമുഖ ഓൺലൈൻ സ്റ്റോറുകളിൽ 600 രൂപ മുതൽ 3000 രൂപ വരെയാണ് വില.
0 Comments