banner

തൃക്കരുവയിലെ സമരം: പിഞ്ചുകുട്ടികളുടെ ജീവനുപോലും വിലകൽപ്പിച്ചില്ല, അംഗൻവാടി ജീവനക്കാർക്കെതിരെ ബി.ജെ.പി; പരാതി നൽകി

അഞ്ചാലുംമൂട് : തൃക്കരുവയിൽ പ്രതിപക്ഷപാർട്ടിയുടെ സമരത്തിൽ പങ്കെടുക്കുന്നതിനായി അംഗൻവാടി ജീവനക്കാർ ഔദ്യോഗിക കർത്തവ്യത്തിൽ വിലോഭം കാട്ടിയതായി ബി.ജെപി. അഞ്ചാലുംമൂട് ഐ.സി.ഡി.എസിന് കീഴിലുള്ള തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ചില അംഗനവാടികളിലെ ജീവനക്കാർക്കെതിരെയാണ് ബി.ജെ.പി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.

ഭരണകക്ഷിയുടെ അധികാര ദുർവിനിയോഗത്തിനെതിരെയാണ് പ്രതിപക്ഷപാർട്ടിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. ഈ സമരത്തെ അനുകൂലിച്ച് ചില അംഗനവാടികളിലെ ജീവനക്കാർ പങ്കെടുക്കുകയായിരുന്നു. കോവിഡ് കേസുകൾ വർദ്ധിക്കുന്ന ഈ കാലയളവിൽ പിഞ്ചുകുട്ടികളുടെ ജീവനുപോലും വിലകൽപ്പിക്കാതെ സാമൂഹിക അകലം പോലും പാലിക്കാതെ നടന്ന പ്രകടനത്തിൽ പങ്കെടുക്കുകയും. ഏകാധ്യാപിക വിദ്യാലയങ്ങളായ അംഗൻവാടിയിലെ ഈ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കർത്തവ്യം നിറവേറ്റാതെ കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായും ബി.ജെ.പി നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ബി.ജെ.പി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ് അജയൻ മകരവിളക്ക്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ കരുവ, പഞ്ചായത്ത്‌ സമിതി ജനറൽ സെക്രട്ടറി സജീഷ്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സുജിത്ത്, പഞ്ചായത്ത്‌ സമിതി അംഗം മണികണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി നടപടി ആവശ്യപ്പെട്ട് സി.ഡി.പി.ഒയ്ക്ക് പരാതി നൽകിയത്. നടപടിയുണ്ടാകാത്ത പക്ഷം ഭാരതീയ ജനതാപാർട്ടിയുടെയും ഭാരതീയ ജനത യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Post a Comment

0 Comments