banner

പെട്രോൾ പമ്പിലെ കവർച്ച: കറുത്ത വസ്ത്രവും, കയ്യിൽ ഗ്ലൗസും; എല്ലാം സിനിമാസ്റ്റൈലിൽ; ഒടുവിൽ പിടിയിലായത് പഴയ ജീവനക്കാരനായ 22കാരൻ

കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ ജീവനക്കാരനെ കെട്ടിയിട്ട് പമ്പിൽ കവർച്ച നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത്. ജീവനക്കാരനെ കെട്ടിയിട്ടുള്ള സിനിമാമോഡലിൽ കവർച്ചയാണ് എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖ് (22) നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്നാണ് പമ്പിലെ മുൻ ജീവനക്കാരനായിരുന്ന സാദിഖിനെ പോലീസ് പിടികൂടിയത്.
മൂന്നാഴ്ച മുൻപാണ് പ്രതി പെട്രോൾ പമ്പിലെ ജോലി ഉപേക്ഷിക്കുന്നത്. കറുത്ത മുഖം മൂടിയിട്ടാണ് സാദിഖ് അർദ്ധരാത്രിയിൽ കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. 

തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടാവുകയും ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും പമ്പിലെ സിസിടിവി ദൃശ്യത്തിൽ കാണാം.
ഒടുവിൽ ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാൾ പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. 

പെട്രോൾ പമ്പിൽ നിന്ന് കവർന്ന അമ്പതിനായിരം രൂപയിലെ മുപ്പതിനായിരം രൂപ പ്രതിയുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കടബാധ്യത തീർത്ത് ആഡംബര ജീവിതം നയിക്കാനാണ് കവർച്ച നടത്തിയത് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

إرسال تعليق

0 تعليقات