banner

അഗ്നിപഥില്‍ രാജ്യം ആളിക്കത്തുമ്പോള്‍ പ്രധാന നീക്കവുമായി കേന്ദ്രം; പ്രായ പരിധി 26 ആക്കി


അ​ഗ്നിപഥിൽ പ്രതിഷേധം ശക്തമായതോടെ പ്രായപരിധി ഉയർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ആദ്യ ബാച്ചിന്റെ പ്രായപരിധി 26 ആക്കി ഉയർത്താനാണ് തീരുമാനം.നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്ക് സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേതന്നെ തീരുമാനിച്ചിരുന്നു.

അസം റൈഫിൾസിലെ 10 ശതമാനം നിയമനം അ​ഗ്നിപഥ് പദ്ധതിയനുസരിച്ചായിരിക്കും നടത്തുക. ഈ വർഷം അപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷം വരെ പ്രായപരിധിയിൽ ഇളവുമുണ്ട്. അർധ സൈനിക, കേന്ദ്ര സായുധ പൊലീസ് സേനകളിലും സംവരണവുമുണ്ടാകും. ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു.

വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം. വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക.

സൈ​നി​ക സേ​വ​ന​ത്തി​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​വ​രെ 48 മാ​സ​ത്തി​നു​ശേ​ഷം പി​രി​ച്ചു​വി​ടും. ഏ​താ​നും മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​വ​രി​ൽ നാ​ലി​ലൊ​ന്നു​പേ​രെ പെ​ൻ​ഷ​ൻ, ആ​രോ​ഗ്യ പ​രി​ര​ക്ഷ, സ​ബ്സി​ഡി, റി​ട്ട​യ​ർ​മെ​ന്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സ​ഹി​തം സ്ഥി​രം സ​ർ​വീസി​ലേ​ക്കെ​ടു​ക്കും. ബാ​ക്കി വ​രു​ന്ന പി​രി​ച്ചു​വി​ട​പ്പെ​ട്ട 75 ശ​ത​മാ​നം പേ​ർ​ക്ക് മ​റ്റു ജോ​ലി​ക​ൾ​ക്കാ​വ​ശ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​പു​റ​മെ പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യം ല​ഭി​ക്കും. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലും സം​സ്ഥാ​ന പൊ​ലീ​സ് സേ​ന​യി​ലു​മു​ൾ​പ്പെ​ടെ മ​റ്റ് സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ ചേ​രു​ന്ന​തി​നും അ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യും ന​ൽ​കും.

അതേസമയം, സൈനിക റിക്രൂട്ട്മെന്റിനായി അ​ഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.

Post a Comment

0 Comments