കൊച്ചി : സഹപ്രവർത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈകോടതിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകൻ അറസ്റ്റിൽ. ആദായനികുതി വകുപ്പ് കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് കൗൺസിലായ പുത്തൻകുരിശ് കാണിനാട് സൂര്യഗായത്രിയിൽ അഡ്വ. നവനീത് എൻ. നാഥിനെയാണ് സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്.
കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകി ഒരുമിച്ച് താമസിച്ചതായും ലോഡ്ജുകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.
ഇതിനിടെ നവനീത് മറ്റൊരാളുമായി വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനം യുവതി ചോദ്യം ചെയ്യുകയും കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനം യുവതി ചോദ്യം ചെയ്യുകയും കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
0 Comments