banner

ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കെതിരെ കമന്റ്; വനംവകുപ്പ്​ വാച്ചർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് എതിരെ  ഫേ​സ്​ബുക്കിൽ കമന്‍റിട്ട വനംവകുപ്പ്​ വാച്ചറായ ആദിവാസി യുവാവിനെ സസ്​പെൻഡ്​​ ചെയ്തു. ഇടുക്കി വള്ളക്കടവ്​ റേഞ്ചിലെ കളറടിച്ചാൽ സെക്ഷനിലെ വാച്ചർ സുരേഷിനെയാണ്​ റേഞ്ച്​ ഓഫിസർ സസ്​പെൻഡ്​ ചെയ്തത്​.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മട്ടന്നൂരിലെ അധ്യാപകനെ സസ്​പെൻഡ്​ ചെയ്ത വാർത്ത പങ്കുവെച്ച പോസ്റ്റിലാണ്​ സുരേഷ്​ കമന്‍റിട്ടത്​. ഇയാളെ വള്ളക്കടവ്​ റേഞ്ച്​ ഓഫിസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.ഇതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ.

Post a Comment

0 Comments