തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് എതിരെ ഫേസ്ബുക്കിൽ കമന്‍റിട്ട വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. ഇടുക്കി വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൽ സെക്ഷനിലെ വാച്ചർ സുരേഷിനെയാണ് റേഞ്ച് ഓഫിസർ സസ്പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവെച്ച പോസ്റ്റിലാണ് സുരേഷ് കമന്‍റിട്ടത്. ഇയാളെ വള്ളക്കടവ് റേഞ്ച് ഓഫിസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.ഇതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ.
0 تعليقات