തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് കുതിച്ചുയരുന്നു. ഇന്ന് പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു. ഇന്ന് 2271 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.
അതേസമയം സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. വയനാട്ടിലാണ് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചത്. ഇതോടെ ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
പകർച്ചപ്പനി ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുകയാണ്. ഇന്ന് 10,204 പേർക്ക് പനി സ്ഥിരീകരിച്ചു.
0 Comments