banner

മൂന്ന് മാസം മുമ്പ് പട്ടിയുടെ കടിയേറ്റു; സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം

തൃശൂര്‍ : തൃശൂരില്‍ ഒരാള്‍ പേ വിഷബാധയേറ്റ് മരിച്ചു. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് മാസം മുൻപാണ് നായക്കുട്ടിയുടെ കടിയേറ്റത്.

മൂന്ന് ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ ആദ്യം ഇരിങ്ങാലക്കുട ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ വാക്സീന്‍ എടുത്തിരുന്നില്ല.

Post a Comment

0 Comments