തിരുവനന്തപുരം : പെറ്റി കേസുള്ളവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി ഉത്തരവിറക്കി. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം.
പെറ്റി കേസും ട്രാഫിക് കേസുമുള്ളവര്‍ക്ക് പോലീസ് നിലവില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. പോലീസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടമാവുന്നുണ്ട് . ഇതോടെയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കിയത്.
0 تعليقات