banner

മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ആവശ്യപ്പെട്ടോ?: ഓഡിയോ ഉടൻ പുറത്തുവിടും

കൊച്ചി:  മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയ ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍. വൈകീട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്ത് വിടുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. പാലക്കാട് വെച്ച് വാർത്താസമ്മേളനത്തിൽ സ്വപ്‌ന സുരേഷ് ഓഡിയോ ക്ലിപ്പ് പരസ്യമാക്കുമെന്നും അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് അറിയിച്ചു.


മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കുന്ന ശബ്ദരേഖ കയ്യിലുണ്ടെന്നും അത് പുറത്ത് വിടുമെന്നും സ്വപ്ന ഇന്നലെ പറഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ സംസാരിച്ചു. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് തെളിവുകളെല്ലാം പുറത്ത് വിടുന്നതെന്നും സ്വപ്ന പറയുന്നു.

Post a Comment

0 Comments