banner

തുടരന്വേഷണത്തിന് ഇനിയും സമയം അനുവദിക്കരുതെന്ന് ദിലീപ്

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് കോടതിയില്‍. ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന വാദം തെറ്റാണെന്നും നടന്‍ കോടതിയില്‍ അറിയിച്ചു. പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇനി ഫോണ്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ഹര്‍ജി ജ. കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഹൈക്കോടതി നിരസിച്ചു. കേസില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് ജി കൗസര്‍ എടപ്പഗത്ത് അറിയിച്ചു.എന്നാല്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അതിജീവിതയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

Post a Comment

0 Comments