banner

കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കി കഴിക്കരുതെന്ന് കുട്ടികളോട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സ്‌കൂളിലേക്കു വരുന്ന വഴിയിൽ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്ന് വിദ്യാർത്ഥികളോട് ആരോഗ്യ മന്ത്രി വീണാ ജോർജ്. 

ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സ്‌കൂളിൽ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. വൃത്തിയുള്ള മാസ്‌ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്‌കൂൾ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി ശിവൻകുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് എത്തിയത്.

Post a Comment

0 Comments