banner

മദ്യപിച്ച് വീട്ടിൽ ബഹളം!; ഭാര്യ ഭർത്താവിനെ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പാലക്കാട് : കല്ലടിക്കോട് ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കല്ലടിക്കോട് ചുങ്കത്ത് കോലോത്തുപള്ളിയാൽ ചന്ദ്രൻ (58) ആണ് മരിച്ചത്. രാവിലെ പത്തു മണിയോടെയാണ് സംഭവം. ചന്ദ്രന്‍റെ ഭാര്യ ചുങ്കം സ്വദേശിനി ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.  (Palakkad: The wife stabbed her husband to death after he got into an argument after getting drunk)

മിക്ക ദിവസങ്ങളിലും ചന്ദ്രൻ മദ്യപിച്ച് വീട്ടിൽ വന്ന് ബഹളമുണ്ടാക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. കഴിഞ്ഞ രാത്രിയിലും ഇരുവരും തമ്മിൽ വഴക്കുണ്ടായതായും അയൽവാസികൾ പറഞ്ഞു. രാവിലെ ഭക്ഷണം കഴിയ്ക്കാനായി ചന്ദ്രൻ അടുക്കളയിലേക്ക് വന്നപ്പോഴായിരുന്നു ആക്രമണം. 

വിറകു കൊള്ളി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് അയൽവാസികളെത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന ചന്ദ്രനെയാണ് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതോടെ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. അയൽവാസികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments