താരസംഘടന ഒരു ക്ലബ്ബാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നത് എന്തിനാണെന്ന് ഇടവേള ബാബു പറയണം. ആരെ സംരക്ഷിക്കാനാണ് ഈ പ്രസ്താവന?
ക്ലബ്ബിന്റെ ഇംഗ്ലീഷ് അര്‍ത്ഥം പഠിക്കുന്നതിന് മുമ്ബ് ആ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബാബു തയ്യാറാവണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനായി ഇടവേള ബാബുവിനെ ഇരുത്തിയത് ഗണേഷ് കുമാറാണ്.
ഒരുപക്ഷേ അദ്ദേഹം അത് മറന്നിരിക്കാം. നേരത്തെ വൈസ് ചെയര്‍മാന്‍ പദവി ഉണ്ടായിരുന്നില്ല. അദ്ദേഹം ചിലപ്പോള്‍ അമ്മ കണ്ടുപിടിച്ച ആളായിരിക്കാം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക് ഇത്രയധികം പേരെ വലിച്ചിഴച്ചതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments