പ്രാക്കുളം : പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബിൽ നിന്ന് പഞ്ചായത്ത് എൽ പി എസിലേക്ക് ഉള്ള വഴിയുടെ വശങ്ങൾ കാട് മൂടി കിടക്കുന്ന പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐ ഫ്രണ്ട്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി വൃത്തിയാക്കി. ഫ്രണ്ട്‌സ് യൂണിറ്റ് സെക്രട്ടറി വിശാഖ് പ്രസിഡന്റ് അമൽ മറ്റു ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി നാട്ടുകാരും പരിപാടിയിൽ സഹകരിച്ചു.
മാസങ്ങൾക്കു മുൻപ് മാത്രമാണ് പഞ്ചായത്ത് എൽ.പി സ്കൂളിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തത് ഇതിന് പിന്നാലെ ജലലഭ്യത പ്രശ്നം പരിഹരിക്കാൻ അധികൃതർ ഈ കോൺക്രീറ്റ് റോഡിൽ കുഴിയെടുക്കുകയായിരുന്നു. അതെ തുടർന്ന് ഇത് വഴിയുള്ള റോഡ് സഞ്ചാരം ദുസ്സഹമായി. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തുടർന്നതോടെ റോഡിന് വശങ്ങളിൽ കാട് പിടിക്കാനും തുടങ്ങി. മൂന്ന് മീറ്ററോളം വീതി ഉണ്ടായിരുന്ന റോഡിന്റെ ഒരു മീറ്ററോളം ഇപ്പോൾ ഉപയോഗ ശൂന്യമായ നിലയിലാണ്.
റോഡിൻ്റെ അറ്റകുറ്റ പണികൾ തീർത്ത് സഞ്ചാര്യയോഗ്യമാക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതിയെ പലപ്പോഴായി സമീപിച്ചെങ്കിലും പ്രശ്നം പരിഹരിക്കുന്നതിന് പകരം അനാസ്ഥ കാട്ടിയതായും. പഞ്ചായത്ത് എൽ.പി സ്കൂളിലേക്ക് വരുന്ന കുരുന്നുകൾ ഉൾപ്പെടെ അനവധി ആളുകൾ ഉപയോഗിക്കുന്ന റോഡ് ഇനിയെങ്കിലും അധികൃതർ ശ്രദ്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
0 Comments