banner

സംസ്ഥാനത്തുടനീളം ഡിവൈഎഫ്ഐ - സിപിഎം അക്രമം; അഞ്ചാലുംമൂട്ടിൽ പ്രതിഷേധ പ്രകടനവുമായി യൂത്ത് കോൺഗ്രസ്

അഞ്ചാലുംമൂട് : സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തുടനീളം ഡിവൈഎഫ്ഐ സിപിഎം നേതൃത്വത്തിൽ അക്രമം അഴിച്ചുവിടുകയാണെന്നാരോപിച്ച് കൊണ്ടും യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹേഷ് മനു അധ്യക്ഷതവഹിച്ച ചടങ്ങ്. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻറ് ആർ അരുൺരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കരുവാ റഫീഖ് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബാലാൽ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സായി ഭാസ്കർ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ, യൂത്ത് കോൺഗ്രസ് തൃക്കരുവ മണ്ഡലം കെബീർ, ഡിജോ ദിവാകരൻ, രാഹുൽ, നന്ദു, അനന്തു, പ്രണവ് നന്ദു, ശാരു, റോബിൻ, ഡാർവിൻ, തുടങ്ങിയവർ നേതൃത്വം നൽകി

إرسال تعليق

0 تعليقات