banner

പ്രാക്കുളം പഞ്ചായത്ത്‌ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഡി.വൈ.എഫ്.ഐ പഠനോപകരണ വിതരണം നടത്തി

പ്രാക്കുളം : പ്രാക്കുളം പഞ്ചായത്ത്‌ ലോവർ പ്രൈമറി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം നടത്തി. 

സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
 സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐയുടെ പഠനോപകരണ വിതരണം അഞ്ചാംലു എട് ബ്ലോക്ക്‌ സെക്രട്ടറി അനിൽ കുമാർ നിർവഹിച്ചു. കാഞ്ഞാവെളി മേഖലാ പ്രസിഡന്റ്‌ അരുൺ ചന്ദ്, ഫ്രണ്ട്‌സ് യൂണിറ്റ് സെക്രട്ടറി വിശാഘ്, പ്രസിഡന്റ്‌ അമൽ എന്നിവർ ആശംസകൾ നേർന്നു.

മാത്രമല്ല, സ്കൂളിലേക്ക് ദിനപത്രം വിതരണം ചെയ്യാനും കുട്ടികൾക്കായി മറ്റ് ബാല പ്രസിദ്ധീകരണങ്ങളും ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്‌സ് യൂണിറ്റ് നൽകുകയും സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പും ഇത്തരം പ്രവർത്തങ്ങൾ ഡി.വൈ.എഫ്.ഐ യുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കൊവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനായി നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്‌തും ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്‌സ് യൂണിറ്റ് മാത്യകയായിട്ടുണ്ട്.

Post a Comment

0 Comments