കുവൈത്ത് സിറ്റി : കുവൈറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച പുലർച്ചെ രേഖപ്പെടുത്തിയതെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. രാജ്യത്തെവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കുവൈറ്റിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായാണ് യു.എ.ഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. യുഎഇ സമയം രാവിലെ 5.28 നാണ് കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.
0 تعليقات