banner

കൊല്ലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം.

കൊല്ലം : കൊല്ലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം.. അഞ്ചാലുംമൂട് ഇഞ്ചവിള സ്വദേശി ഐഷാ ബീവി (74) ആണ് മരിച്ചത്. ഖബറക്കം നാളെ കരുവാ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ.

ഉച്ചയോടെ സിയാറത്തുംമൂടിന് സമീപം മൂന്നാംകുറ്റിയിൽ വെച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഐശാ ബീവിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശാ ബീവിയെ പാലത്തറയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളികൊല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

إرسال تعليق

0 تعليقات