banner

ട്രാവലര്‍ ഉടമയെ ബന്ദിയാക്കി പണം തട്ടിയ സംഭവത്തിൽ അഞ്ച് യുവാക്കൾ പിടിയില്‍

തൃശൂര്‍ മണ്ണുത്തിയില്‍ ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. (kidnapping traveler owner in Thrissur)

മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 27 തിയതി പൂമല സ്വദേശി ഷിനു രാജിനെ ബന്ദിയാക്കി 50000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രാവലര്‍ പാലക്കാട്ടേയ്ക്ക് പോകാന്‍ പ്രതികള്‍ ആവശ്യപ്പെടുകയും കൊടുക്കാതെ വന്നപ്പോള്‍ വണ്ടി തട്ടിയെടുക്കുകയുമായിരുന്നു.

പിന്നീട് ഷിനു തന്നെയാണ് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പ്രതികള്‍ മര്‍ദിക്കുകയും ബന്ദിയാക്കുകയും 5 ലക്ഷം രൂപ ബന്ധുക്കളില്‍ നിന്ന് വാങ്ങുകയും ചെയ്തു. ഇതിനുശേഷവും പ്രതികള്‍ ഷിനുവില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

إرسال تعليق

0 تعليقات