അങ്കണവാടിയിൽനിന്ന് ഭക്ഷണം കഴിച്ച നാലുകുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ അങ്കണവാടിയിൽനിന്ന് വീട്ടിലെത്തിയ കുട്ടികളെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച പകൽ അങ്കണവാടിയിൽനിന്ന് വിതരണം ചെയ്ത ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നാണ് കുട്ടികൾ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ അങ്കണവാടിയിൽനിന്ന് പുഴുവരിച്ചനിലയിൽ അരിയും കണ്ടെത്തി.
സംഭവത്തിൽ പരാതി ഉയർന്നതോടെ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അങ്കണവാടിയിലെത്തി പരിശോധന നടത്തി.
0 Comments