ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഇന്നും ഉയര്‍ന്നുതന്നെ. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 14 മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു.
രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 63,063 ആണ്. ഇതുവരെ 5,24,817 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്തുണ്ടായത്. ഇന്ന് 7985 പേര്‍ രോഗമുക്തി നേടി. 98.65 ആണ് ദേശീയ രോഗമുക്തി നിരക്ക്. ടിപിആര്‍ 2.38 ശതമാനമാണ്.
ഇതുവരെ രാജ്യത്ത് 195.67 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു. മുതിര്‍ന്നവരില്‍ 89 ശതമാനവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് പ്രതിദിന കണക്ക് നോക്കിയാല്‍ 4255 കേസുകളുളള മഹാരാഷ്‌ട്രയാണ് ഒന്നാമത്. 3419 കേസുകളുമായി കേരളം രണ്ടാമതാണ്.
1323 കേസുകളുമായി ഡല്‍ഹിയാണ് മൂന്നാമത്. കൊവിഡ് പ്രതിദിന മരണം കൂടുതല്‍ ഇന്ന് കേരളത്തിലാണ്. രാജ്യത്തെ ആകെ മരിച്ച 14ല്‍ എട്ടുപേരും കേരളത്തിലാണ്. മഹാരാഷ്‌ട്രയില്‍ മൂന്ന്, ഡല്‍ഹി രണ്ട്, കര്‍ണാടക ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
0 Comments