കൊല്ലം എം.എൽ.എ ആയിരുന്ന ടി.കെ ദിവാകരൻ്റെ വിയോഗത്തിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു വിജയം നേടി. ആർ.എസ്.പി സെക്രട്ടേറിയറ്റ് അംഗം, യു.ടി.യു.സി കൊല്ലം ജില്ലാ സെക്രട്ടറി, കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കൊല്ലം മുനിസിപ്പൽ കൗൺസിൽ അംഗം, മൈനർ എൻജിനീയറിങ് വ്യവസായത്തിനും ഇഷ്ടിക വ്യവസായത്തിനുമുള്ള മിനിമം വേജസ് കമ്മിറ്റി അംഗം, ഇഎസ്ഐ റീജിയണൽ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 10 ന് ആർ.എസ്.പി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം രാവിലെ 11.30 ന് പൊതു പോളയത്തോട് ശ്മശാനത്തിൽ.
0 Comments