banner

'ഞങ്ങളുടെ ഡോക്ടറെ തിരികെ തരൂ ലാലേ, നിങ്ങളെ ഞങ്ങൾ ശപിക്കുന്നു'; ബിഗ് ബോസില്‍ നിന്ന് റോബിന്‍ പുറത്തായതില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധം

സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ചകളില്‍ ഒന്നാണ് ബിഗ് ബോസ്. നാടകീയ സംഭവങ്ങള്‍ പലതും എല്ലാ തവണത്തേയും പോലെ ഇത്തവണയും ബിഗ് ബോസ് നാലാം സീസണിലും അരങ്ങേറുന്ന കാഴ്ചയാണ് ഉടനീളം കണ്ടത്.

മത്സരാര്‍ത്ഥികള്‍ ഒരാളായ റോബിന്‍ ടാസ്‌കിനിടയില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തു എന്ന കാരണത്താല്‍ റോബിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും പുറത്തുമായി ബിഗ് ബോസ് കാണുന്നവരില്‍ വലിയ ആരാധകരുള്ള മത്സരാര്‍ത്ഥിയാണ് റോബിന്‍.
റോബിന്റെ പുറത്താവല്‍ കാരണം ഷോ അവതരിപ്പിക്കുന്ന മോഹന്‍ലാലിലേക്ക് തിരഞ്ഞിരിക്കുകയാണ് റോബിന്‍ ആരാധകരിപ്പോള്‍.

മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എല്ലാം തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് റോബിന്‍ ആരാധകരില്‍ നിന്നും ഉണ്ടാകുന്നത്.

റോബിന്‍ ഇല്ലാത്ത ബിഗ് ബോസ് ഇനി ഞങ്ങള്‍ കാണില്ല
മോഹന്‍ലാല്‍ സിനിമകള്‍ ഇനി കാണില്ല, ലാലേ അമ്മമാര്‍ നിന്നെ വെറുക്കുന്നു, ശപിക്കുന്നു. റോബിന്‍ ആരാധകരുടെ കമന്റുകള്‍ ഇത്തരത്തില്‍ നീളുകയാണ്.

മോഹന്‍ലാല്‍ മോശം അവതാരകനാണ്, വ്യക്തിത്വം പണയം വെച്ച ആളാണ് എന്നൊക്കെയുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

റോബിന്‍ ആരാധകര്‍ കണ്ണടച്ച് ഇരുട്ടാകുകയാണെന്നും, മോഹന്‍ലാലിനെ ഒരുതരത്തിലും ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ല എന്നുമാണ് റോബിന്‍ ഫാന്‍സിന് മറുപടിയായി മോഹന്‍ലാല്‍ ആരാധകരുടെ വാദം.

കഴിഞ്ഞ സീസണിലെ മത്സര്‍ത്ഥിയായ രജിത് കുമാറിനെ പുറത്താക്കിയപ്പോഴും ഇത്തരത്തില്‍ രജിത്തിന്റെ ആരാധകര്‍ മോഹന്‍ലാലിന് എതിരെ തിരഞ്ഞിരുന്നു.

അന്നും ഇത്തരം കമന്റുകള്‍ കൊണ്ട് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിറഞ്ഞതാണ്.

യൂ.എസില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസ് വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ബിഗ് ബോസ് എന്നത് ശബ്ദം മാത്രമുള്ള ഒരു സാങ്കല്പിക കഥാപാത്രമാണ്. ബിഗ് ബോസ് ആവശ്യപ്പെടുന്ന രീതിയിലും, ബിഗ് ബോസിന്റെ നിയമപരിധിക്കുള്ളിലുമാണ് മത്സരാര്‍ത്ഥികള്‍ താമസിക്കേണ്ടത്. മത്സരാര്‍ത്ഥിക്ക് വേണ്ടുന്ന ഭക്ഷണം നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങളും മറ്റും ബിഗ് ബോസ് നല്‍കുന്നു. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും അവരവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുകയും, വസ്ത്രങ്ങള്‍ സ്വയം കഴുകുകയും വേണം. ബിഗ് ബോസ് ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം.

ഓരോ ആഴ്ചയും പുറത്താക്കേണ്ട വ്യക്തിയെ മത്സര്‍ത്ഥികള്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്യുകയും. കൂടുതല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നതാണ് ഷോയുടെ രീതി.

Post a Comment

0 Comments