banner

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് നിർദേശിച്ച് ഇടതു പാര്‍ട്ടികള്‍ .മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ആണ് ഗോപാല്‍ കൃഷ്ണ ഗാന്ധി. എന്നാൽ ഇക്കാര്യത്തില്‍ ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം പറഞ്ഞു. 

മഹാത്മാഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി .2017-ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള സമവായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോപാലകൃഷ്ണ ഗാന്ധി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എം വെങ്കയ്യ നായിഡുവിനോട് പരാജയപ്പെട്ടു. 77 കാരനായ മുന്‍ ബ്യൂറോക്രാറ്റ് ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2004 മുതല്‍ 2009 വരെ ബംഗാള്‍ ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.  എന്‍സിപി രക്ഷാധികാരി ശരദ് പവാറിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവും. 

Post a Comment

0 Comments