banner

ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനുള്ള ചില എളുപ്പ വഴികൾ

ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനുള്ള ചില എളുപ്പ വഴികൾ
ഉറക്കമില്ലായ്മ നിങ്ങളില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.  ഉറക്കമില്ലായ്മ മറികടക്കുന്നതിനു വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പ വഴികൾ ഉണ്ട്.

ധാരാളം വെള്ളം കുടിക്കുക 
നിര്‍ജ്ജലീകരണം പലപ്പോഴും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഉറക്കക്ഷീണത്തെ വര്‍ദ്ധിപ്പിക്കുന്നു. 
അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കാം . അതിനാല്‍ ദിവസം മുഴുവനും വെള്ളം കുടിക്കണം. എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉറക്കക്ഷീണത്തെ പ്രതിരോധിക്കുന്നു.


തണുത്ത വെള്ളത്തില്‍ കുളി
തണുത്ത വെള്ളത്തിലെ കുളി ഉറക്കക്ഷീണത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് ഉറക്കമില്ലായ്മക്ക് ശേഷം ഉണ്ടാവുന്ന ക്ഷീണത്തെ മറികടക്കുന്നതിന് വേണ്ടി ദിവസവും ഒരു തണുത്ത വെള്ളത്തിൽ  കുളിക്കാം. ഇത് രക്തചംക്രമണം ഉത്തേജിപ്പിക്കുകയും പേശികളെ ഉണര്‍ത്തുകയും ചെയ്യുന്നു. ക്ഷീണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഈ കുളി. 

ലഘുഭക്ഷണങ്ങള്‍  
ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും സ്‌നാക്‌സ് എന്ന ശീലം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മയെ പ്രതിരോധിക്കുന്നതിന് വേണ്ടി ലഘുഭക്ഷണങ്ങള്‍ ശീലമാക്കാം. ഇത് ഉറക്കമില്ലായ്മയില്‍ നിന്നുണ്ടാവുന്ന ക്ഷീണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. തൈര്, പഴങ്ങള്‍, പച്ചക്കറികള്‍, ക്വിനോവ, ചെറുപയര്‍, ഗ്രാനോള ബാറുകള്‍, നട്സ്, വേവിച്ച മുട്ടകള്‍ എന്നിവ നല്ല ഭക്ഷണമാണ്. 

ഒരു സ്‌ട്രോങ് കാപ്പി  
സ്‌ട്രോംങ് കാപ്പി ശരീരത്തില്‍ നിന്ന് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ക്ഷീണത്തെ അകറ്റുന്നു. എന്നാല്‍ ഈ ഒരു ശീലം എപ്പോഴു നല്ലതല്ല. അത് നിങ്ങള്‍ക്ക് അത്രയധികം പ്രശ്‌നങ്ങള്‍ നല്‍കുന്നു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാപ്പി ഒരു നല്ല ഓപ്ഷനല്ല. എന്നാല്‍ ഉറക്കക്ഷീണത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ചതാണ് ഇത്. 

മറ്റെന്തെങ്കിലും ചിന്തിക്കുക  ആലോചനകള്‍ പലപ്പോഴും ഉറക്കമില്ലായ്മക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ഉറക്കം മോശമാവുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചിന്തകളെ വഴി തിരിച്ച് വിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഉറക്കത്തെക്കുറിച്ച് തന്നെ ചിന്തിക്കുന്നത് പരമാവധി ഒഴിവാക്കുക. 

Post a Comment

0 Comments