ഹൈദരാബാദ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേരാണ് കേസിലെ പ്രധാന പ്രതികള്‍.
സംഭവ ശേഷം ഇവര്‍ കാറിനകം തുടച്ച് വൃത്തിയാക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം സ്ഥിരീകരിച്ചതോടെ പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനുളള കുറ്റം കൂടി ചുമത്തുമെന്നും പോലീസ് പറഞ്ഞു.
കൂടാതെ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും സ്രവവും തലമുടിയും കമ്മലും പാദരക്ഷയുമടക്കമുളള ചില സുപ്രധാന തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഹൈദരാബാദിലെ പ്രാദേശിക ടി.ആര്‍.എസ് നേതാവിന്റെ മകന്‍ സദുദ്ദീന്‍ മാലിക് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നുപേരുമാണ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍.
0 Comments