ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിൻ്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ? ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരൻമാർ സ്വന്തം പ്രസ്ഥാനത്തിൻ്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുക. എൻ്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചന്ദ്രിക ആഴ്ച്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ മാസം ആറിനാണ് ഇതുസംബന്ധിച്ച നോട്ടിസ് ചന്ദ്രിക മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയത്.
വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറിക്കടക്കുന്നതിനാവശ്യമായ ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
0 تعليقات