banner

ഇയര്‍ഫോണ്‍ ഇല്ലാത്തെ മൊബൈലിൽ പാട്ട് കേട്ടാൽ ബസില്‍ നിന്നും പുറത്താക്കും; ഉത്തരവ്

ചെന്നൈ : യാത്രയ്ക്കിടെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടു കേട്ടാല്‍ ബസില്‍ നിന്ന് പുറത്താക്കും. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ബസില്‍ വെച്ച് ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ ഉച്ചത്തില്‍ പാട്ടുകേള്‍ക്കുക, വീഡിയോ കാണുക, ഗെയിം കളിക്കുക തുടങ്ങിയവയ്ക്കും വിലക്കുണ്ട്. 

സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവരെ ഉടന്‍ ബസില്‍ നിന്ന് പുറത്താക്കാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം ഉണ്ടായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 

സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവരെ ഉടന്‍ ബസില്‍ നിന്ന് പുറത്താക്കാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം ഉണ്ടായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ബസ് യാത്രയ്ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് വ്യാപക പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

Post a Comment

0 Comments