banner

കൊല്ലത്ത് ഭർത്താവ് കമ്പിവടി കൊണ്ട് ഭാര്യയെ മുഖത്തടിച്ച് കൊലപ്പെടുത്തി

കൊല്ലം : ഇരവിപുരത്ത് ഭർത്താവ് ഭാര്യയെ കമ്പിവടി കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തി. ഇരവിപുരം മാർക്കറ്റിന് മുൻവശം വാടകക്ക് താമസിക്കുന്ന വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന തൊഴിലാളിയായ മുരുകൻആണ് ഭാര്യയായ മഹേശ്വരിയെ (28) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഭവം രാവിലെയാണ് പുറംലോകം അറിയുന്നത്. മഹേശ്വരി സമീപത്തെ വീട്ടിൽ ജോലിക്ക് പോകുമായിരുന്നു.

ഇന്ന് ജോലിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത  പുറംലാകം അറിയുന്നത്. ഇന്നലെ ഇവരുടെ രണ്ട് കുട്ടികളെയും സഹോദരി വീട്ടിൽ ആക്കിയ ശേഷം മഹേശ്വരി ജോലിക്ക് പോയിരുന്നത്. കടുത്ത സംശയ രോഗിയും മദ്യപാനിയുമായ മുരുകൻ നിരന്തരം ഭാര്യയെ മർദ്ധിക്കാറുണ്ടായിരുന്നു എന്ന് ഇവരുടെ മകൾ പറയുന്നു. സംഭവ ശേഷം വീട്ടിൽ ഉണ്ടായിരുന്ന മുരുകനെ പൊലീസ് പിടികൂടി. 

ഫോറൻസിക് വിഭാഗം, വിരലടയാളവിഭാഗം, എന്നിവരും ഇരവിപുരം പോലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തി തെളിവുകൾശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച് മൃതശരീരം  പോസ്റ്റ്മാർട്ടിനായി പാരിപള്ളി മെഡിക്കൽ കോളേജിലേക്ക്മാറ്റി

Post a Comment

0 Comments