banner

ഇന്ത്യക്ക് വീണ്ടും തോൽവി; ദക്ഷിണാഫ്രിക്കയുടെ ജയം നാല് വിക്കറ്റിന്​​​​​​​

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20-യിലും ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. പത്ത് ബോളും നാല് വിക്കറ്റും ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. 

ആദ്യ മത്സരത്തിലെന്ന പോലെ രണ്ടാം ടി20-യിലും ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഇന്ത്യന്‍ ബൗളര്‍മാരുടെമേല്‍ ആധിപത്യമുറപ്പിച്ചു. ആദ്യ മത്സരത്തില്‍ വാന്‍ ഡേര്‍ ഡസ്സനും മില്ലറുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ ഹെന്റിച്ച ക്ലാസ്സെന്‍(81) ആണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. 

രണ്ടാം മത്സരത്തിലും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളുടെ പരമ്പര 2-0ന് മുന്നിലായി. ഇതോടെ ക്യാപ്റ്റനായി രണ്ടാം മത്സരത്തിലും റിഷഭ് പന്ത് തോല്‍വി ഏറ്റുവാങ്ങി.ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി.

Post a Comment

0 Comments