കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോൾ. 70101 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 45836 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12590 വോട്ടും ലഭിച്ചു. ഇരുപത്തിയഞ്ചായിരത്തിലധികം വോട്ടിന്റെ ചരിത്രഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. 2011 ല്‍ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം 22406 ആയിരുന്നു. 25000 കടന്ന് ഉമാ തോമസിന്റെ ലീഡ്
തൃക്കാക്കര എന്നെ കൈവിടില്ല - ഉമാ തോമസ്ഞാന് നല്ലപോലെ വിശ്വസിക്കുന്നു തൃക്കാക്കര എന്നെ കൈവിടില്ല. എല്ലാത്തിനും മുകളിലുള്ള ഈശ്വരനില്‍ വിശ്വസിക്കുന്നു. മാധ്യമങ്ങള്‍ക്കും ഒരുപാട് നന്ദിയുണ്ട്. ജനങ്ങളോട് പറയാനഗ്രഹിച്ച കാര്യങ്ങള്‍ അവരിലെത്തിച്ചത് മാധ്യമങ്ങളാണെന്നും ഈ പിന്തുണ തുടര്‍ന്നും ഉണ്ടാവണമെന്നും ഉമ തോമസ്.
ജോ ജോസഫിന്റെ പ്രതികരണം - 'എനിക്ക് ഒരു നെഞ്ചിടിപ്പും ഇല്ല. ഒരു കാര്യം ഏല്‍പ്പിച്ചതില്‍ വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടുണ്ട്. താഴെ തട്ട് മുതല്‍ മേല്‍തട്ട് വരെ എല്ലാവരും പ്രവര്‍ത്തിച്ചു. വിജയപ്രതീക്ഷയില്‍ ഒരു സംശയവുമില്ല.വളരെ കംഫര്‍ട്ടബിളായ മെജോറിറ്റിയില്‍ വിജയിക്കും. ഭരണ മാറ്റമില്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പോടെ മാറ്റമുണ്ടാവുക തൃക്കാക്കരയ്ക്ക് മാത്രമായിരിക്കും. തൃക്കാക്കരയില്‍ വികസനം പലതും നടക്കുന്നില്ലായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു ഭരണപക്ഷ എംഎല്‍എ വേണമെന്ന ആഗ്രഹം ജനങ്ങള്‍ക്കും ഉണ്ടായിരുന്നു.
അതേസമയം നിലംതോടാതെ എൽഡിഎഫ്. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് സിപിഎം. തോൽവി അപ്രതീക്ഷിതമാണെന്നും തോറ്റത് ക്യാപ്റ്റൻ അല്ലെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എം. മോഹനൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നയിച്ചത് മുഖ്യമന്ത്രിയല്ല. ജില്ലാ കമ്മിറ്റിയാണ്. തെരഞ്ഞെടുപ്പ്, ഭരണത്തിന്റെ വിലയിരുത്തലാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടില്ലെന്നും സി.എം. മോഹനൻ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. ഒരു മാസത്തോളം നടത്തിയ പ്രവർത്തനത്തിന്റെ രീതി നോക്കിയാൽ പരാജയത്തെ കുറിച്ച് ചിന്തിക്കാനാകുന്നില്ല. തോൽവി അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments