അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് 40 കുപ്പി മാഹി വിദേശമദ്യവുമായി പശ്ചിമബംഗാൾ അമിത്പുർ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) വാഹനപരിശോധനക്കിടയിൽ പിടികൂടിയത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ ജയരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
0 تعليقات