ശബ്ദസന്ദേശത്തില്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണുമായി നല്ലബന്ധമാണെന്നും ഇവരുടെ ഫണ്ട് വിദേശത്ത് അയക്കുന്നതിന്റെ വഴി അറിയാമെന്നും വെളിപ്പെടുത്തി. അതുമായി ബന്ധപ്പെട്ട് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരും പുറത്തു വന്നിരുന്നു. ഇതില്‍ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കെപി യോഹന്നാന്‍ എന്ന self proclaim fraud Bishop’ ഇയാക്കെതിരെ Texas കോടതിയില്‍ ഉണ്ടായിരുന്ന കേസ് നിങ്ങള്‍ക്ക് അറിയാമോ…?
GFA ഇന്ത്യ, അതായത് കേരളത്തില്‍ നിന്നും 45 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ GFA ഹെഡ് കോട്ടേഴ്സ് അമേരിക്കയിലേക്ക് അയക്കുന്നു ഏകദേശം (350 കോടി രൂപാ) ഇത്രയും പണം എങ്ങനെ ഇവര്‍ക്കു ഇന്ത്യയില്‍ നിന്നും കിട്ടി ഇതായിരുന്നു അവര്‍ക്ക് സംഭാവന കൊടുത്തവരുടെ ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം, മിഷന്‍ വര്‍ക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളില്‍ നിന്നും ഇവര്‍ പണം സ്വരൂപിച്ചത് ഇപ്പോള്‍ തിരിച്ച് അങ്ങോട്ട് പണം വരുന്നു.
ഇതിലാണ് rico കേസ് ഇയാക്കെതിരെ ചുമത്തിയത്, അവസാനം ഇയാള്‍ കേസ് തോറ്റു 240 കോടി രൂപാ പണം അയാള്‍ അവിടെ തിരികെ അടച്ചു,
ഇതായിരുന്നു ഇയുള്ളവന്‍ നടത്തിയ അനേഷണം ഇയാളുടെ പിറകെ texas wills point വരെ ഞാന്‍ പോയി. ഇയാളുടെ ഇന്ത്യയിലെ പ്രോപ്പര്‍ട്ടീസ് മുഴുവന്‍ ഡീറ്റെയില്‍സ് എടുത്തു…!
ഇനി അടുത്ത ഒരു ചോദ്യം..!
ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാന്‍ വാങ്ങിയത് 85 കോടി രൂപയ്ക്കാണ്…!
കേരള സര്‍ക്കാര്‍ തീരുമാനമെടുത്തു 250 കോടി രൂപാ കോടതിയില്‍ കെട്ടി വെച്ചിട്ട് ഈ സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് ഉണ്ടാക്കുവാന്‍, അതായത് അക്ഷരാര്‍ത്ഥത്തില്‍ കേരള സര്‍ക്കാറിന് ഓര്‍ഡിനന്‍സില്‍ കൂടെ ഏറ്റെടുക്കുവാന്‍ ഒരു തടസ്സവും ഇല്ലാത്ത ഒരു പ്രോപ്പര്‍ട്ടി അതാണ് രാജമാണിക്യം റിപ്പോര്‍ട്ട് പറയുന്നത്. അതായത് ഇത്രയും പണം കൊടുക്കുന്നതും കെപി യോഹന്നാന് വേണ്ടിയാണ് ..
കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോണ്‍സര്‍ കെപി യോഹന്നാന്‍ ആണ്…!
സഖാക്കള്‍ക്ക് ഉത്തരം പറയുവാന്‍ ഉണ്ടോ…?
0 Comments