banner

കൊല്ലത്ത് നിന്ന് പോലീസ് നാടുകടത്തിയ യുവാവ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

പത്തനംതിട്ട : കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട  നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  അറസ്റ്റിലായി. കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ ഹരിലാലിന്റെ മകൻ ചന്തു എന്നുവിളിക്കുന്ന അനുലാൽ (25) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. 

ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയെ ഈ ഫെബ്രുവരി ആദ്യം അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിൽ നിന്നും ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയ ഇയാൾ ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ചാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്.

ഈമാസം ആറിന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിസിന്റെ നിർദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചാലക്കുടിയിൽ നിന്ന് ഇന്ന് (11.06.2022) വെളുപ്പിന് പിടികൂടുകയായിരുന്നു.

Post a Comment

0 Comments