banner

പുതിയ ഗ്യാസ് സിലിണ്ടർ കണക്ഷന് 750 രൂപ കുത്തനെ കൂട്ടി; ​റെഗുലേറ്ററുകൾക്കും വില വർധിപ്പിച്ചു; ഇരുട്ടടി!

ഡെൽഹി : വിലക്കയറ്റത്തിൽ നട്ടം തിരിയുന്നവർക്ക് ഇരട്ടി പ്രഹരവുമായി എണ്ണക്കമ്പനികൾ. പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കുത്തനെ കൂട്ടി. 14.2 കിലോ സിലിണ്ടർ കണക്ഷന് 750 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് വരുത്തിയത്.

നിലവിൽ 1,450 രൂപയാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, ഇനി മുതൽ പുതിയ കണക്ഷന് സിലിണ്ടർ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. കൂടാതെ, അഞ്ച് കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 800 രൂപയിൽ നിന്ന് 1,150 രൂപയാക്കി.

ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. നേരത്തെ 150 രൂപ ഉണ്ടായിരുന്ന റെഗുലേറ്ററുകൾക്ക് ഇനി 250 രൂപ നൽകണം. ഇതോടെ 14.2 കിലോ സിലിണ്ടർ കണക്ഷൻ എടുക്കുന്ന ഉപഭോക്താവിന് 850 രൂപയും അഞ്ച് കിലോ സിലിണ്ടർ കണക്ഷനായി 450 രൂപയും അധികം നൽകേണ്ടി വരും. പുതുക്കിയ നിരക്ക് നിലവിൽ വന്നു.

إرسال تعليق

0 تعليقات