banner

ബി.ജെ.പി.യുടെ വോട്ട് നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ല : അഡ്വ.ബി ഗോപാലകൃഷ്ണന്‍

കൊച്ചി : ബി.ജെ.പി.യുടെ വോട്ട് നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പി.യുടെ വോട്ട് കണക്കാക്കി ഇടത് വലത് മുന്നണികള്‍ ജാമ്യമെടുക്കുന്നത് രാഷ്ട്രീയ അപചയമാണെന്നും ബി.ജെ.പി.യുടെ വോട്ട് ബി.ജെ.പി.ക്കു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയില്‍ 16,000 വോട്ടാണ് കഴിഞ്ഞ നിയമസഭയില്‍ ബി.ജെ.പി.ക്കു കിട്ടിയത്.
അതാണ് ബി.ജെ.പി.യുടെ അടിസ്ഥാന വോട്ട്. ഡൊമിനിക് പ്രസന്റേഷനും കെ.വി.തോമസും സി.പി.എമ്മുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. എങ്ങിനെയും ജയിക്കാന്‍ വേണ്ടി തീവ്രവാദികളുമായി സന്ധി ചെയ്യാനും ഇടത് വലത് മുന്നണികള്‍ ശ്രമിച്ചിട്ടുണ്ട്. പി..സി.ജോര്‍ജ്ജിനെതിരെയുള്ള കോണ്‍ഗ്രസ് നിലപ്പാട് വ്യക്തമാക്കുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.യുടെ മുഖ്യ രാഷ്ട്രീയ ശത്രു സി.പി.എം. അല്ല. ആര് ജയിക്കണമെന്നോ ആര് തോല്‍ക്കണമെന്നോ ബി.ജെ.പി. ചിന്തിക്കുന്നില്ല. ബി.ജെ.പി. കരുത്താര്‍ജ്ജിച്ച്‌ ക്രമേണ ജയത്തിലേക്ക് കയറുന്നതാണ് ലക്ഷ്യം. അത് ഭാരതം മുഴുവന്‍ നടന്നതും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതാണെന്നും ബി.ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments