banner

കൊല്ലത്ത് വയോധികയെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂരമര്‍ദ്ദനം; തടയാനെത്തിയ ജനപ്രതിനിധിക്ക് നേരെയും ആക്രമണം

കൊല്ലം : പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടുമ്പ്രത്ത് സ്വദേശി ലീലാമ്മയ്്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. 

സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി ലീലാമ്മയെ മകള്‍ ലീന നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്നലെ മകള്‍ ലീലാമ്മയെ വീടിന് മുന്‍പില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ടാണ് പഞ്ചായത്ത് അംഗം ഓടിയെത്തിയത്. 

ഇക്കാര്യം ചോദിച്ചെത്തിയ പഞ്ചായത്തംഗം ഹര്‍ഷയെ ലീന മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനത്തില്‍പരിക്കേറ്റ വാര്‍ഡ് മെമ്പര്‍ പത്താനാപുരം ആശുപത്രിയില്‍ ചികിത്സ തേടി. ഹര്‍ഷയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മകള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات