banner

കൊല്ലത്ത് സഹോദരിമാരെ ശല്യം ചെയ്ത യുവാക്കൾ പോലീസ് പിടിയിലായി

കൊല്ലം : പാരിപ്പള്ളിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സഹോദരിയേയും
പിന്‍തുടര്‍ന്ന്‌ ശല്യം ചെയ്ത യുവാക്കള്‍ പാരിപ്പളുളി പോലീസിന്റെ പിടിയില്‍.
പുലിക്കുഴി സ്വദേശി വിഷ്ണു (23), പൂവത്തൂര്‍ സ്വദേശി പ്രവീണ്‍ (22) എന്നിവരാണ്‌ പാരിപ്പള്ളി പോലീസിന്റെ
പിടിയിലായത്‌. 

കഴിഞ്ഞ പതിനേഴിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും
സഹോദരിയും മുള്ളിപ്പച്ച എന്ന സ്ഥലത്ത്‌ കൂടി നടന്നു പോവുകയായിരുന്നു. അതു വഴി ഓട്ടോ ഓടിച്ചു വന്ന പ്രവീണും
പുറകിലത്തെ സീറ്റിലിരുന്ന വിഷ്ണുവും അവര്‍ക്കു കുറുകെ വണ്ടി നിര്‍ത്തി
മോശമായ രീതിയില്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കയും ചെയ്തു. തുടര്‍ന്ന്‌ അതിജീവിത കൊടുത്ത പരാതിയില്‍ പാരിപ്പള്ളി പോലിസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയുംമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പാരിപ്പള്ളി പോലീസ്‌
പ്രതികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

ജില്ലാ പോലീസ്‌ മേധാവി നാരായണന്‍ റ്റി ഐ.പി.എസ്‌ ന്റെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ ജബാര്‍
എസ്‌.ഐമാരായ സുരേഷ്കുമാര്‍, അജിത്കുമാര്‍, സിപിഒമാരായ അരുണ്‍, സലാവുദ്ദിന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പിടികൂടിയത്‌.

Post a Comment

0 Comments