Latest Posts

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; 4459 പുതിയ കേസുകൾ, 24 മണിക്കൂറിനിടെ 15 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകൾ മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന കണക്കിൽ. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍  86, കാസര്‍കോട് 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ വീതവും ആലപ്പുഴ ജില്ലകളില്‍ ഒരു കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു.

രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്. ഇന്നലെ 3206 പേരായിരുന്നു രോഗബാധിതര്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മുംബൈയില്‍ ഇന്നലെ 1062 കേസുകളും ഡല്‍ഹിയില്‍ 628 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

കോവിഡ് ബാധിച്ച് 27 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 96700 ആയി ഉയര്‍ന്നു. ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍30 ശതമാനത്തിന്റെ കുറവുണ്ടായി. രോഗവ്യാപന നിരക്ക് 0.21 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

0 Comments

Headline