ഒരുമാസത്തിനകം മറ്റ് ഡിപ്പോകളും പൂട്ടാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നത്. കഴിഞ്ഞ വർഷാവസാനമുണ്ടായ ശമ്പള പരിഷ്കരണ കരാറിലെ വ്യവസ്ഥയനുസരിച്ചാണ് ഡിപ്പോകളുടെ എണ്ണം കുറയ്ക്കുന്നത്.
പൂട്ടുന്ന ഡിപ്പോകൾ ഓപ്പറേ റ്റിംഗ് സെന്ററായി ചുരുക്കും. ഒരു സീനിയർ ഇൻസ്പെക്ടറെ സ്റ്റേഷൻ മാനേജർ എന്ന നില യിൽ നിയമിക്കും. ഓപ്പറേറ്റിംഗ് സെന്ററിന്റെ ചുമതല സ്റ്റേഷൻ മാനേജർക്കായിരിക്കും. ടിക്കറ്റ് വിതരണം ചെയ്യാനും കളക്ഷൻ കൈകാര്യം ചെയ്യാനും (ടി ആൻഡ് സി) നാമമാത്ര ജീവനക്കാരുണ്ടാകും.
ഓഫീസ് പ്രവർത്തനം പൂർണമായും നിർത്തലാക്കും. ജില്ലാ ഓഫീസ് കേ ന്ദ്രീകരിച്ചായിരിക്കും ഓഫീസ് സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുക. നിലവിലുള്ള യൂണിറ്റുകളിലെ ഫയലുകളും രേഖകളും ജില്ലാ ഓഫീസി ലേക്ക് മാറ്റും.
0 Comments