banner

കാസർകോട് മലയോര മേഖലയിൽ നേരിയ ഭൂചലനം

കാസർകോട് : പനത്തടി കല്ലെപ്പള്ളി മേഖലയിൽ നേരിയ ഭൂചലനം. ഇന്നു രാവിലെ 7.45 നാണ് ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടത്.

വലിയ ശബ്ദം കേട്ടെങ്കിലും വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മേഖലയിൽ ഈ മാസം 25 നും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്നത്തേക്കാള്‍ വലിയ ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറയുന്നു.

Post a Comment

0 Comments