വീട്ടിൽ ബന്ധുക്കളാരും ഇല്ലാതിരുന്ന സമയത്താണ് വിഷ്ണു പെൺകുട്ടിയുടെ വീട്ടിലെത്തുക. ശേഷം കുട്ടിയെ മിഠായി നൽകി സ്നേഹം നടിച്ച് വിഷ്ണുവിൻ്റെ വീട്ടിലെത്തിക്കും. ഇങ്ങനെയെത്തിയ കുട്ടിക്ക് മൊബൈലിൽ കൊച്ചു ടി.വി വച്ച് നൽകുകയും പതിയെ അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ആയിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ പേടിച്ചിട്ടായിരിക്കണം കുട്ടി ഈക്കാര്യം ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. ദീർഘനാളുകളായി കുട്ടിയെ വിഷാദത്തിൽ കണ്ടു വന്നതോടെ ബന്ധുക്കൾ ആദ്യം മാനസികാരോഗ്യ കേന്ദ്രത്തിലും പിന്നിട് കൗൺസിലിംഗിനും വിധേയയാക്കി. ഇതോടെയാണ് യുവാവിൻ്റെ ക്രൂരത പുറത്തറിയുന്നത്. സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കി ആശുപത്രിയധികൃതർ വിവരം പോലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് ഒളിവിൽ പോയ പ്രതിയെ സമഗ്രമായ അന്വേഷണത്തിനൊടുവിൽ ബന്ധുവിൻ്റെ വീട്ടിൽ നിന്നാണ് കടയ്ക്കൽ പോലീസ് അറസ്റ്റു ചെയ്തത് എന്നാണ് ലഭിക്കുന്ന സൂചന. പ്രതിക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമമായ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
0 Comments